വൈജാത്യം



ഓടി തുടങ്ങുമ്പോള്‍ 

മുന്നില്‍ തന്നെയായിരുന്നു.

അശ്രാന്തം പരിശീലിച്ചിരുന്നു.

കൃത്യമായ ആസൂത്രണവും

പിഴപറ്റാത്ത തന്ത്രവും 

കൈമുതലായുണ്ടായിരുന്നു.

പക്ഷെ, പിഴച്ചുപോയി.

ജീവിതം പഠിപ്പിക്കുന്നു വീണ്ടും

അപ്രിയമായൊരു സത്യം കൂടി

നിക്കറിന്റെ കുടുക്കൊന്നഴിഞ്ഞാല്‍ 

എത്ര വലിയ ഓട്ടക്കാരനായിട്ടെന്ത്?

നിപുണരെ സമര്‍ത്ഥമായി 

പരാജപ്പെടുത്തുകയും

അയോഗ്യരെ വിദഗ്ദമായി 

യോഗ്യരാക്കുകയും ചെയ്യുന്ന 

വൈജാത്യത്തെ

നിങ്ങളെന്ത് വിളിക്കും?


-Poem

Jafar Sadik

(English Version of "What Would You Call It?")


Next Post Previous Post