ഒറിഗാമി




രു രീതിയില്‍  

ഒരു മടക്കുമാത്രം

ഒരിക്കല്‍ മടക്കിയാല്‍

ചുളിവായ് തന്നെ നിലകൊള്ളും

എനിക്കും നിനക്കും

അവര്‍ക്കും ലഭിച്ചത്

ഒരേ കടലാസ്.


സമയമെടുക്കാം

പക്ഷെ, 

ആവശ്യത്തിന്

വൃത്തി വേണം 

തിരക്കിടരുത്

മടക്കി വരുമ്പോള്‍

പലര്‍ക്കും പലത്

ചിലര്‍ക്ക് പ്രാവ്

ചിലര്‍ക്ക് പട്ടം

ചിലര്‍ക്ക് തൊപ്പി

പക്ഷെ, എല്ലാം

ഒന്നു തന്നെ

ഒറിഗാമി.


കീറിപ്പോയതും

ചുരുട്ടിക്കൂട്ടിയതും

ജീവിതമേ...?


(കവിത) 

- ജാഫര്‍ സാദിക്ക്



Next Post Previous Post