ചിറകുകള്‍ മുറിവേറ്റ പാണക്കുരുവി

ചിറകുകള്‍ മുറിവേറ്റ പാണക്കുരുവി
മനസ്സ് ഇലകളില്ലാത്ത ഒരുമരം.
ദൂരെ, വിദൂരെ ചക്രവാളത്തിന്റെ
പുതപ്പിനുള്ളിലേക്ക് ചുരുണ്ടുകൂടിയ
കറുത്ത മലനിരകളില്‍ എവിടെയോ
എന്റെ സ്വപ്‌നങ്ങള്‍ അസ്ഥമിച്ചു.
കണക്കുകൂട്ടലുകള്‍ പിഴച്ചത്
ഏത് യാമങ്ങളിലാണെന്ന് മനസ്സിലാകുന്നേയില്ല.
സ്വയംകൃതമായ മൂര്‍ച്ചയേറിയ തീരുമാനങ്ങളാല്‍
ഇരുചിറകുകള്‍ക്കും മുറിവേറ്റ പാണക്കുരുവിയാണ് ഞാന്‍.
വിധി കാലത്തിനൊപ്പം സഞ്ചരിക്കുന്ന
അപ്പൂപ്പന്‍ താടിയല്ല,
മറിച്ച് സ്വയമെടുക്കുന്ന തീരുമാനങ്ങളുടെ
പാരിതോഷികമാണ്.
കൂട്ടിക്കൂട്ടി വരുമ്പോള്‍ തെറ്റിപ്പോകുന്നതാണ്
ജീവിത ഗണിതം എന്ന് അനുഭവങ്ങളുടെ
കണക്കുപുസ്തകം അടിവരയിടുന്നു.
Previous Post