"ഒറ്റക്കിരുന്നെത്ര കാറ്റു ഞാനേല്‍ക്കണം തീരാമുറിവുമായി... ഓര്‍മ്മിയിലാഴ്‌ന്നെത്ര കാതങ്ങള്‍ നീന്തണം നീയാം തീരമേറാന്‍..." വേനല്‍ മണ്ണിലെ പുതുമഴപോലെ മനസ്സിനെ പ്രസാദിപ്പിക്കുന്ന ചില ഗാനങ്ങള്‍ കടന്നു വരും. മനസ്സിനെ രമിപ്പിക്കുന്ന നല്ല ഗാനങ്ങളുടെ ക്ഷാമ കാലത്ത് ഇതാ ഒരു ഗാനം കൂടി 'ആകാശമായവളേ...'. വരികളെഴുതിയ പ്രിയ സുഹൃത്ത് നീധീഷ് മലയാള ചലച്ചിത്ര ഗാനമേഖലയുടെ പുതിയ പ്രതീക്ഷയാണ്. വയലാറും, ഓ.എന്‍.വി.യും, ഗിരീഷ് പുത്തഞ്ചേരിയും ഒഴുകിയ ഇടങ്ങളിലൊരു പ്രതീക്ഷയുടെ കല്ലോലമായി മാറട്ടെ എന്ന പ്രാര്‍ത്ഥനയോടെ, ആശംസകള്‍, ഒപ്പം ഷഹബാസ് അമന്‍ എന്ന സംഗീത പ്രതിഭയ്ക്കും, പ്രജേഷ് സെന്നിനും...
With Nidheesh Nateri
0 Comments